ചന്ദ്രഗിരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സമാനതകളില്ല-എച്ച്.എം ഉഷ –

ചന്ദ്രഗിരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സമാനതകളില്ല
-എച്ച്.എം ഉഷ –
മേൽപറമ്പ : പ്രകൃതിയെ സ്നേഹിക്കാനും അതിലുപരി പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കിയും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി സംരക്ഷിക്കാൻ വിദ്യാർത്ഥി സമൂഹം കടന്ന് വരണമെന്ന് ചന്ദ്രഗിരി ഗവ: ഹൈസ്കൂൾ ഹെഡ് മിസ് ശ്രീമതി ഉഷ അഭിപ്രായപ്പെട്ടു ചന്ദ്രഗിരി ക്ലബ്ബും സ്കൂൾ പിടിഎ കമ്മിറ്റിയും എസ് എൻ സി യും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .വിദ്യാഭ്യാസ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും ചന്ദ്രഗിരി ക്ലബ്ബ് നടത്തുന്ന ഇടപെടലുകൾ സമാനതകളില്ലാതതെന്നും എച്ച് എം സൂചിപ്പിച്ചു .
ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡണ്ട് ശരീഫ് സലാല അദ്ധ്യക്ഷത വഹിച്ചു ചന്ദ്രഗിരി ക്ലബ് സീനിയർ മെമ്പറും പ്രമുഖ പ്രഭാഷകനുമായ കാദർ ചട്ടംചാൽ പരിസ്ഥിതി വിഷയത്തിൽ ക്ലാസ് എടുത്തു . സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി മെമ്പർ സൈഫുദ്ധീൻ മാക്കോട് ,ചന്ദ്രഗിരി ക്ലബ്ബ് ട്രഷറർ രാഘവൻ ,മുൻ പ്രസിഡണ്ട് പി.കെ അശോകൻ ,ജിംഖാന സെക്രട്ടറി സമീർ ചെമ്മി ,ചന്ദ്രഗിരി ക്ലബ്ബ് അംഗങ്ങളായ അസർഫിസ ,സംഗീത് വള്ളിയോട് ,അബ്ദുറഹിമാൻ ചീച്ചു ,മമ്മു പാറ ,ബുഖാരി കെ.പി ,ആസിഫ് പാറ ,പി.ടി.എ അംഗംഹാരിസ് ചളിയങ്കോട് ,സലാം കോമു എന്നിവർ പ്രസംഗിച്ചു പിടിഎ പ്രസിഡണ്ട് നസീർ കെ.വി.ടി സ്വാഗതവും ക്ലബ്ബ് സെക്രട്ടറി സക്കീർ നന്ദിയും പറഞ്ഞു
ചന്ദ്രഗിരിക്ലബ് അംഗങ്ങൾ വിവിധ പ്രദേശങ്ങളിലായി വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *