ചന്ദ്രഗിരി ക്ലബ്ബിന്റെ സുപ്രധാന യോഗം ചൊവ്വാഴ്ച ക്ലബ്ബിൽ വെച്ച് വിപുലമായി ചേർന്നു

ചന്ദ്രഗിരി ക്ലബ്ബിന്റെ സുപ്രധാന യോഗം ചൊവ്വാഴ്ച ക്ലബ്ബിൽ വെച്ച് വിപുലമായി ചേർന്നു

യോഗത്തിൽ വെച്ച് കാസറഗോഡ് ജില്ലാ ഫുഡ് ബോൾ ടീമിൽ സെലക്ഷൻ കിട്ടി കളിച്ചതിന്റെ ഭാഗമായി ;ചന്ദ്രഗിരി മെമ്പർ ആസിഫ് പാറയേയും. കാസറഗോഡ് ജൂനിയർ ജില്ലാ ഫുട് ബോൾ ടീമിൽ അംഗമായ നബ്ആൻ അബ്ബാസിനെയും ക്ലബ് സ്നേഹാദരവ് നൽകി ആധരിച്ചു

നാട്ടിലും വിദേശത്തും ഉള്ള എല്ലാ മെമ്പർമാറും സെൻട്രൽ കമ്മിറ്റിയും ഐക്യപ്പെട്ടുകൊണ്ട് ഭാവിയിൽ നല്ല പ്രവർത്തനങ്ങൾ സമൂഹത്തിനു മുന്നിൽ കാഴ്ച വെക്കണം എന്ന തീരുമാനം കൈകൊണ്ടാണ് യോഗത്തിന് തുടക്കമായത്
യോഗം തുറന്ന ഒരു ചർച്ചാവേദിയായിരുന്നു കമ്മിറ്റിക് പ്രവർത്തനത്തിൽ പാളിച്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ ചോദ്യം ചെയ്യാനും വിരമർശിക്കാനും ഉള്ള പൂർണ സ്വാതന്ത്രം എല്ലാവര്ക്കും നൽകുകയും ഓരോ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കമ്മിറ്റി നൽകുകയും ചെയ്തു യോഗത്തിൽ ഉയർന്നുവന്ന ചില ആശയങ്ങൾ ഗൗരവത്തിൽ എടുക്കുകയും അതിനുള്ള പരിഹാരം പെട്ടന്ന് കാണാം എന്ന് പ്രവർത്തകർക് വാക്കുകൊടുക്കുകയും ചെയ്തു

പ്രധാന യോഗ തീരുമാനം
നമ്മുടെ ക്ലബ്ബിന്റെ ഫുട്ബാൾ ടീമിന് വേണ്ടി ഒരു വാട്സ്ആപ് ഗ്രുപ് ആരംഭിക്കാനും അവർക്ക് വേണ്ട എല്ലാ പരിഗണനയും പിന്തുണയും നല്കാൻ തീരുമാനിച്ചു

ക്ലബ്ബിന്റെ ഐക്യം നിലനിർത്തുന്നതിന്റ ഭാഗമായി വാട്ട്സാപ് ഗ്രുപ്പിൽ തമ്മിൽ തമ്മിൽ ചർച്ച ചെയ്യുകയും വാക്പോര് നടത്തുന്ന പ്രവണത പാടെ ഒഴിവാക്കാൻ കർശന നടപടി കൈകൊണ്ടു.

ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടി കാരംബോർഡ്, ഡോമിനോ, ടെലിവിഷൻ എന്നിവ സ്ഥാപിക്കാനും ഇന്റീരിയർ ഡിസൈൻ ചെയ്യാനും തീരുമാനിച്ചു…

യോഗത്തിൽ വെച്ച് കാസറഗോഡ് ജില്ലാ ഫുഡ്ബോൾ ടീമിൽ സെലക്ഷൻ കിട്ടി കളിച്ചതിന്റെ ഭാഗമായി ;ചന്ദ്രഗിരി മെമ്പർ ആസിഫ് പാറയേയും. കാസറഗോഡ് ജൂനിയർ ജില്ലാ ഫുട്ബോൾ ടീമിൽ അംഗമായ നബ്ആൻ അബ്ബാസിനെയും ക്ലബ് സ്നേഹാധരവ് നൽകി ആദരിച്ചു

വളരെ അച്ചടക്കത്തോട് കൂടി പത്തു മണി വരെ എല്ലാം ശ്രവിച്ച മെമ്പര്മാരെ ക്ലബ് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.. കൃത്യ സമയത്ത് തന്നെ എല്ലാവരും വന്നു സ്ഥല പരിമിതി മൂലം പുറത്തു ഇരിക്കേണ്ടി വരുന്ന അവസ്ഥ പോലും ഉണ്ടായിരുന്നു….. ക്ലബ്ബിന്റെ ചരിത്ര വഴിയിലൂടെ ഡീഗോ നാസർ അവതരിപ്പിച്ച സ്വാഗത പ്രസംഗവും ഖാദർ മെഡിക്കലിന്റെയ് ആശംസ പ്രസംഗവും രാഘവേട്ടൻ നടത്തിയ കലാ കായിക മേഖലയിൽ ചന്ദ്രഗിരി നടത്തിയ പോരാട്ടങ്ങൾ എന്ന വിഷയവും അക്ഷരാർത്ഥത്തിൽ മെമ്പര്മാരെ അവിടെ തന്നെ ഇരിക്കാൻ പ്രാപ്തരാക്കി.. സമയം അതിക്ക്രമിച്ചത് കൊണ്ട് മാത്രമാണ് മീറ്റിംഗ് നന്ദി പറഞ്ഞു അവസാനിപ്പിച്ചത്.. വളരെ നല്ല നിലക്ക് തന്നെ ആയിരുന്നു ചർച്ചകൾ നടന്നത്.. ഐക്യം ഇല്ലായ്മ ചർച്ച ചെയ്യാൻ ആയിരുന്നു മീറ്റിംഗ് സംഘ ടിപ്പിച്ചതെങ്കിലും ഒരു അനൈക്യവും മീറ്റിങ്ങിൽ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്,
മെമ്പർമാർ മെമ്പർഷിപ് എടുത്തവരാണ് അപ്പോൾ അവർക്കു ക്ലബ്ബിൽ കയറുവാനും തമ്മിൽ കൂടിക്കാഴ്ച നടത്തുവാനും അവകാശമുണ്ട് അതിന് വേണ്ട സൗകര്യം ചെയ്തു തരണമെന്ന് മെമ്പർമാർ വളരെ വികാരഭരിതരായി ആവിശ്യപെട്ടിട്ടുണ്ട് അത് കൊണ്ട് ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യം വളരെ പെട്ടെന്ന് തന്നെ മെച്ചപ്പെടുത്തേണ്ടതുണ്ട് അതു കമ്മിറ്റി വളരെ ഗൗരവത്തിൽ കാണുന്നു

യോഗം പ്രസിഡന്റ് ശരീഫ് സലാല യുടെ അധ്യക്ഷതയിൽ കെ വി അഷ്‌റഫ് ഉൽഘടനം നിർവഹിച്ചു കാദർ ചട്ടഞ്ചാൽ ഐക്യം നിലനിർത്തുന്നതിനാവശ്യമായ ക്ലാസ് എടുത്തു സംസാരിച്ചു.നാസർ ഡീഗോ
രാഘവൻ
ബദറു സിബി
തുടങ്ങിയവർ
സംസാരിച്ചു
ശകീർ മേൽപറമ്പ് നന്ദി രേഖപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *